മീൻ പിടിക്കാൻ പോയയാളെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി
1424880
Saturday, May 25, 2024 10:29 PM IST
വൈപ്പിൻ: പുതുവൈപ്പ് ബീച്ചിലെ തണ്ണീർത്തടത്തിൽ മീൻ പിടിക്കാൻ പോയ മധ്യവയസ്കനെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുതുവൈപ്പ് കൊടിക്കൽ ദിലീപ് (51) ആണ് മരിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് ടെർമിനലിന്റെ തെക്കേ മതിലിനോട് ചേർന്ന തണ്ണീർത്തടത്തിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
വെള്ളിയാഴ്ച വൈകിട്ട് ദിലീപ് വലവിരിച്ചിരുന്നു. രാത്രി പത്തോടെ വീട്ടിൽനിന്നു വല എടുക്കാനായി പോയെങ്കിലും തിരികെ വന്നില്ല. തുടർന്ന് ഇന്നലെ പുലർച്ചെ നടത്തിയ തെരച്ചിലിലാണാ മൃതദേഹം കണ്ടെത്തിയത്.
മുളവുകാട് എസ്ഐ സുനിൽ മോഹന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭാര്യ: സബിത. മകൻ: ആരോമൽ (പ്ലസ്ടു വിദ്യാർഥി).