പൊതുവിദ്യാഭ്യാസ രംഗം പ്രതിസന്ധി നേരിടുന്നു: എന്‍.കെ. പ്രേമചന്ദ്രന്
1424788
Saturday, May 25, 2024 4:53 AM IST
അങ്കമാലി: കേരളത്തിലെ പൊതു വിദ്യാഭ്യാസം നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അഭിപ്രായപ്പെട്ടു. അങ്കമാലി കാര്യവിചാര സദസ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്നു. വിദേശ രാജ്യങ്ങളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം ജോലി നേടി പിന്നീട് അവിടെ സ്ഥിരതാമസമാക്കുന്ന പ്രവണതയാണ് കാണുന്നത്.
നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യവിചാര സദസിന്റെ ആറാം വാര്‍ഷിക സമ്മേളനം റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംപി, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, നഗരസഭാ ചെയര്മാന് മാത്യു തോമസ്, ജോബി ബാലകൃഷ്ണന്, തങ്കച്ചന് വെമ്പിളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.