വെള്ളക്കെട്ടിൽ വീണ് നായ പരിശീലകൻ മരിച്ചു
1424695
Friday, May 24, 2024 11:39 PM IST
വൈപ്പിൻ: വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് നായ പരിശീലകനെ മരിച്ചനിലയിൽ കണ്ടെത്തി. എടവനക്കാട് പണിക്കവീട്ടിൽ അഷറഫ് അലിയുടെ മകൻ ഷബീർ (42) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി മഴവെള്ളക്കെട്ടിൽ വീണുകിടക്കുന്നത് കണ്ട് ഷബീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം വിദേശത്തും ഇന്ത്യയുടെ പല ഭാഗങ്ങളിലും നായകളെ പരിശീലിപ്പിട്ടുണ്ട്. കബറടക്കം നടത്തി. ഭാര്യ: രേഷ്മ. മകൻ: ഹാമി.