യുവാവ് തൂങ്ങി മരിച്ചനിലയിൽ
1416980
Wednesday, April 17, 2024 10:51 PM IST
ആലങ്ങാട്: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാലൂർ കുണ്ടേലി പാലയ്ക്കപ്പറന്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്താ(20)ണ് മരിച്ചത്.
കഴിഞ്ഞദിവസം തിരുവാലൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവും നാട്ടുകാരായ യുവാക്കളുമായി അടിപിടിയുണ്ടായി. തുടർന്ന് യുവാവ് ആലുവ സർക്കാർ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു.
മാലിയിലുള്ള സഹോദരിയുടെയടുത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങൾക്കായി പോകാനിരിക്കെയാണ് ഈ പ്രശ്നമുണ്ടായത്. അതുകൊണ്ട് ഒത്തുതീർപ്പിനായി ശ്രമിച്ചെങ്കിലും അക്രമിസംഘത്തിൽപ്പെട്ടവർ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അതിന്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതുമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മിനിയാണ് അഭിജിത്തിന്റെ അമ്മ. സഹോദരി: അനുമോൾ സുനിൽ.