ജന മനസറിഞ്ഞ് ബെന്നിയുടെ പര്യടനം
1416307
Sunday, April 14, 2024 4:47 AM IST
കോലഞ്ചേരി: കുന്നത്തുനാട്ടുകാരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ചാലക്കുടിയിലെ യുഡിഫ് സ്ഥാനാർഥി ബെന്നി ബഹനാൻ. അമ്പലമേട്ടിലെ ബ്രഹ്മപുരം മെമ്പർ ജംഗ്ഷനിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പര്യടനം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കപ്പൻ, എം.ടി. ജോയി, എം.പി. രാജൻ, സുജിത് പോൾ, എൻ.വി.സി.അഹമ്മദ്, പോൾസൺ പീറ്റർ, എന്നിവർ പ്രസംഗിച്ചു.
തുടർന്ന്തിരുവാണിയൂർ, പുത്തൻകുരിശ്, പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട് തുടങ്ങിയ ഇടങ്ങളിൽ പര്യടനം നടത്തി. വണ്ടിപ്പേട്ടയിൽ മുൻ എംപി പി.സി. തോമസ് ഉൾപ്പെടെ അഭിവാദ്യം അർപ്പിക്കാനെത്തി. പെരിങ്ങാലയിൽ പര്യടനം അവസാനിച്ചു.