തൃപ്പൂണിത്തുറയില്‍ മണ്ഡല പര്യടനവുമായി ഷൈന്‍
1416152
Saturday, April 13, 2024 4:08 AM IST
കൊച്ചി: അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി എറണാകുളം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈന്റെ മണ്ഡല പര്യടനം തൃപ്പൂണിത്തുറ മണ്ഡലത്തിൽ. കോഴിവെട്ടുവെളിയില് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. കോഴിവെട്ടുവെളിയില് നിന്നുമാണ് പര്യടനം തുടങ്ങിയത്.
ലേബര്‍ കോര്‍ണര്‍ ജംഗ്ഷന്, അയ്യമ്പിള്ളിക്കാവ്, പാറേപ്പറമ്പ്, കണിയാമ്പുഴ, കുന്നറ, നന്ദപ്പിള്ളിക്കാവ്, മഞ്ഞേലിപ്പാടം, ബാലഭദ്ര ക്ഷേത്രം, ഇല്ലികപടി, ചക്കലമുട്ട്, ആസാദ്, ഗവണ്മെന്റ് ആര്‍ട്സ് കോളജ് പരിസരം എന്നിടങ്ങളില്‍ പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
റിട്ട അധ്യാപകനും തൃപ്പൂണിത്തുറ മുന്‍ കൗണ്‍സിലറും നിലവില്‍ എരൂര്‍ നോര്‍ത്ത് എല്‍സി മെമ്പറുമായ ഐ.കെ. രഞ്ജിത്ത് കണിയാമ്പുഴ സ്വീകരണ കേന്ദ്രത്തില്‍ സ്ഥാനാർഥിയുടെ വരച്ച ചിത്രം സമ്മാനിച്ചു. ഉച്ചയ്ക്ക് ശേഷം ഐഒസി ജംഗ്ഷനില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്.