കനാലിൽ കുളിക്കാൻ ഇറങ്ങിയ 13 കാരി ഒഴുക്കിൽപ്പെട്ട് മരിച്ചു
1416031
Friday, April 12, 2024 10:28 PM IST
പെരുന്പാവൂർ: പെരിയാർവാലി കനാലിൽ കുളിക്കാൻ ഇറങ്ങിയ 13 കാരി ഒഴുക്കിൽപ്പെട്ട് മരിച്ചു. മുസ്ലിംലീഗ് കുന്നത്തുനാട് മണ്ഡലം കൗണ്‍സിലർ തെക്കേ വാഴക്കുളം തടിയിട്ടപറന്പ് പത്തനായത്ത് വീട്ടിൽ പി.കെ. സെയ്തു മുഹമ്മദിന്റെ (സൈദ്) മകൾ സന ഫാത്തിമ (13) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് പെരുന്പാവൂർ വളയൻചിറങ്ങര പെരിയാർവാലി കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘമാണ് ഒഴുക്കിൽപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് വളയംചിറങ്ങരയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു സന.
കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച സനയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. അമ്മ: ജിൻസി. സഹോദരങ്ങൾ: സലീൽ, സിനാൽ.