തോമസ് ചാഴികാടനായി ട്രേഡ് യൂണിയനുകൾ
1415717
Thursday, April 11, 2024 4:32 AM IST
തിരുമാറാടി: കോട്ടയം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയൻ തിരുമാറാടി പഞ്ചായത്ത് കണ്വൻഷൻ നടന്നു. സിഐടിയു ജില്ല കമ്മിറ്റി അംഗം കെ.എ. ജയരാജ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. സിഐടിയു പഞ്ചായത്ത് കണ്‍വീനർ വി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, എഐടിയുസി ജില്ല വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ഒ.എൻ. വിജയൻ, അനിൽ ചെറിയാൻ, ടി.ജെ. ജോർജ്, വർഗീസ് മാണി, സി.എം. വാസു, എ.സി. ജോണ്സണ്, എം.ആർ. പ്രസാദ്, കെ.പി. സുരേഷ്, പ്രദീപ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.