ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു
1415592
Wednesday, April 10, 2024 10:37 PM IST
കോതമംഗലം: നൂലേലിച്ചിറക്കു സമീപം പെരിയാർവാലി കനാലിൽ ഒറീസ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ഒറീസ അജാസ് പൂർ സ്വദേശി രജത് ജന (21) ആണ് മരിച്ചത്. കോതമംഗലത്തുനിന്ന് എത്തിയ അഗ്നി രക്ഷാസേന സ്കൂബാ ടീം തെരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പി.എം. റഷീദ്, ബേസിൽ ഷാജി, കെ.എം അഖിൽ, ആർ.എച്ച്. വൈശാഖ്, ജലേഷ്കുമാർ രാമചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ. കോട്ടപ്പടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.