ജി. സ്മാരകം സര്‍ഗാത്മകതയുടെ പ്രകാശമാകണം : പ്രഫ. എം.കെ. സാനു
1396085
Wednesday, February 28, 2024 3:55 AM IST
കൊച്ചി: ജി സ്മാരകം സര്‍ഗാത്മകതയുടെ പ്രകാശമായി മാറണമെന്നാണ് തന്റെ സ്വപ്നമെന്ന് പ്രഫ.എം.കെ. സാനു.ഒരാള്‍ക്ക് ചിത്രം വരയ്ക്കാം. ഒരാള്‍ക്ക് കവിത എഴുതാം, കൂടാതെ കവിതകളെ കുറിച്ചുള്ള ചര്‍ച്ച നടത്താം. അങ്ങനെ നല്ല കാര്യങ്ങളിലൂടെ, സാഹിത്യത്തിലൂടെ ജി. സ്മാരകം സാര്ഥകമാക്കാമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കരിക്കാമുറി റസിഡന്‍സ് അസോസിയേഷനും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി ജി. ശങ്കരക്കുറുപ്പ് സ്മാരകം സന്ദര്‍ശിച്ച് ആദരവ് നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്,
കാരിക്കാമുറി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സദാശിവന്, സെക്രട്ടറി ജോയി കെ. ദേവസി, വി.കെ. കൃഷ്ണന്, കെ.വി.പി കൃഷ്ണകുമാര്‍, ആര്‍ക്കിടെക് ഗോപകുമാര്‍, വൈസ് പ്രസിഡന്റ് സി.ഡി. അനില്‍കുമാര്‍, ജിജോ പാലത്തിങ്കല്‍, രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.