മൂവാറ്റുപുഴയില്‍ ലഭിച്ചത് 3,874 നിവേദനങ്ങള്‍
1377613
Monday, December 11, 2023 2:27 AM IST
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന മൂവാറ്റുപുഴ മണ്ഡലതല നവകേരള സദസില്‍ 3874 നിവേദനങ്ങള്‍ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്.
സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഏഴു വീതവും ഭിന്നശേഷിക്കാര്‍ക്കായി രണ്ട് കൗണ്ടറും പ്രത്യേകം ഒരുക്കിയിരുന്നു. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനിയില്‍ സദസ് ആരംഭിക്കുന്നതിന് മൂന്നുമണിക്കൂര്‍ മുന്‍പു മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.