കൊച്ചി: രോഗികളുടെ സുരക്ഷിത പരിചരണവും നൂതന മാർഗങ്ങളും എന്ന വിഷയത്തിൽ അമൃത കോളജ് ഓഫ് നഴ്സിംഗിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ ആരംഭിച്ചു. കോസ്റ്റ്ഗാർഡ് കമാൻഡർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എൻ. രവി ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് ഡയറക്ടർ എം. സായിബാല മുഖ്യപ്രഭാഷണം നടത്തി. സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ചു. 15 സെഷനുകളിലായി നടക്കുന്ന സെമിനാർ ഇന്നു സമാപിക്കും.