മണപ്പുറത്തെ അയ്യപ്പ വിശ്രമകേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധ ശല്യം
1374139
Tuesday, November 28, 2023 2:40 AM IST
ആലുവ: ശിവരാത്രി മണപ്പുറത്ത് ശബരിമല അയ്യപ്പന്മാർക്കായി തയാറാക്കിയ വിശ്രമകേന്ദ്രത്തിന് സമീപം സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറുന്നതായി പരാതി.
മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരാളെ അയ്യപ്പന്മാരുടെ പരാതിയെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി.
കഴിഞ്ഞ രാത്രി അയ്യപ്പൻമാർ കിടന്നുറങ്ങുന്നിടത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രാത്രി തന്നെ പോലീസ് വെറുതെ വിട്ടു. നിരവധി തീർഥാടകർ വന്നു പോകുന്ന മണപ്പുറത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെട്ടു.