അഭിമാനാർഹമായ കണ്ടുപിടുത്തങ്ങൾക്കു പിന്നിൽ എൻജിനീയർമാർ : ഋഷിരാജ് സിംഗ്
1337695
Saturday, September 23, 2023 1:42 AM IST
കൂത്താട്ടുകുളം: ലോകത്തിനു മുന്പിൽ രാജ്യം അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന പല കണ്ടുപിടിത്തങ്ങളുടെയും പിന്നിൽ എൻജിനീയർമാരുടെ കഴിവ് തന്നെയാണെന്നും ഇനിയും മികച്ച കണ്ടുപിടിത്തങ്ങൾക്കായി മികച്ച എൻജിനീയർമാരെ നാടിന് ആവശ്യമാണെന്നും മുൻ ഡിജിപി ഋഷിരാജ് സിംഗ്.
ഇലഞ്ഞി വിസാറ്റ് എൻജിനീയറിംഗ് കോളജിന്റെ 2023-24 അധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻജിനീയറിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെകുറിച്ചും അതിൽ സ്ത്രീകളുടെ പ്രാധാന്യത്തെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. നാടിനും ദേശത്തിനും ഉതകുന്ന നല്ല എൻജിനീയറാകാൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ് അധ്യക്ഷത വഹിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ പ്രമോദ് നായർ, കോളജ് രജിസ്ട്രാർ പി.എസ്. സുബിൻ, പ്രഫ. ടി.ഡി. സുഭാഷ്, അസിസ്റ്റന്റ് പ്രഫ. ശ്രുതി എസ്. മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ന്യൂസ് ലെറ്റർ പ്രകാശനവും ലാപ്ടോപ്പ് വിതരണവും ഋഷിരാജ് സിംഗ് നിർവഹിച്ചു.