തൈക്കൂടം ദേവാലയത്തിൽ കൊബ്രേരിയ തിരുനാൾ
1336897
Wednesday, September 20, 2023 5:56 AM IST
വൈറ്റില: തൈക്കൂടം ദേവാലയത്തിൽ വിശുദ്ധ റാഫേൽ മാലാഖയുടെയും പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും 178 -ാമതു കോബ്രേരിയ തിരുനാൾ 23 മുതൽ ഒക്ടോബർ എട്ടുവരെ ആഘോഷിക്കും. 71 പ്രസുദേന്തിമാരാണ് തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.
23 ന് 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധന. നവനാൾ ദിനങ്ങളായ 25 മുതൽ ഒക്ടോബർ മൂന്നു വരെ വൈകുന്നേരം ആറിന് ദിവ്യബലി, പ്രസംഗം, നൊവേന, ആരാധന. ഒക്ടോബർ നാലിന് വൈകുന്നേരം 5.30ന് കൊടിയേറ്റം. ആറിന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. വചനപ്രഘോഷണം- ഫാ. ജോസഫ് ജോയി അറക്കൽ.
അഞ്ചിന് വൈകുന്നേരം ആറിന് ദിവ്യബലിയിൽ ഫാ. ജോൺസൺ ഡികൂഞ്ഞ കാർമികനാകും. ആറിന് വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച. ദിവ്യബലി -ഫാ. ലിക്സൺ അസ്വാസ്.
ഏഴിനു വൈകുന്നേരം ആറിന് ദിവ്യബലിക്ക് അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ മുഖ്യകാർമികനാകും. വചന പ്രഘോഷണം- ഫാ.എബിൻ ജോസ് വാരിയത്ത്. തുടർന്നു പ്രദക്ഷിണം.
തിരുനാൾ ദിനമായ എട്ടിനു 9.30ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ മുഖ്യ കാർമികനാകും. ഫാ. നെൽസൺ ജോബ് വചനപ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണം. വൈകുന്നേരം ആറിന് തിരുനാൾ സമാപന കൃതജ്ഞതാ ദിവ്യബലി. തുടർന്ന് കൊടിയിറക്കം എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ജോബി അശീതുപറമ്പിൽ അറിയിച്ചു.