യുവതിയെ ആക്രമിച്ച് മാല കവർന്നു
1336659
Tuesday, September 19, 2023 5:40 AM IST
പറവൂർ: പട്ടാപ്പകൽ വീട്ടിലെത്തിയ മോഷ്ടാവ് യുവതിയെ ആക്രമിച്ച് മാല കവർന്നു. കൈതാരം ആലക്കട റോഡിൽ പ്ലാച്ചേരിൽ ഹബീബിന്റെ വീട്ടിൽ ഇന്നലെ രാവിലെ 10.15 ഓടെയാണ് സംഭവം. ഹബീബിന്റെ മകൻ അഫ്സൽ സഖാഫിയുടെ ഭാര്യ സമീനയുടെ ഒരു പവനിലധികം തൂക്കമുള്ള മാലയാണ് പ്രതി കവർന്നത്. അപരിചിതനായ ഒരാൾ ഗേറ്റ് കടന്നുവരുന്നത് കണ്ട് അകത്തേക്ക് കയറാൻ ശ്രമിക്കവെ അക്രമി പിന്നാലെയെത്തി സമീന യുടെ വായ മൂടിയശേഷം മാല പൊട്ടിക്കുകയായിരുന്നു.
പിന്നീട് സമീനയെ വയറ്റിൽ ചവിട്ടി താഴെ വീഴ്ത്തുകയും കൈയിലെ വളകൾ ഊരാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ ആരോടോ ഫോണിൽ സംസാരിച്ച് ഇയാൾ ഓടിമറയുകയും ചെയ്തു. സമീന തന്നെ അടുത്ത വീട്ടിലെത്തി വിവരം പറയുമ്പോഴാണ് അയൽവാസികൾ വിവരമറിയുന്നത്.