"ഈസ്റ്റർ കന്റാത്ത': സംഗീത നാടക അവതരണം പിഒസിയിൽ
1282772
Friday, March 31, 2023 12:20 AM IST
കൊച്ചി: യേശുക്രിസ്തുവിന്റെ പീഡാനുഭവം കുരിശുമരണം ഉയിർപ്പ് തുടങ്ങിയ രക്ഷാകരസംഭവങ്ങളുടെ ആവിഷ്കാരം നവീന സാങ്കേതികത്തികവോടെ അരങ്ങിലെത്തിക്കുന്ന സംഗീത നാടകം ( 'ഈസ്റ്റർ കന്റാത്ത') പാലാരിവട്ടം പിഒസിയിൽ അവതരിപ്പിക്കും. ഏപ്രിൽ ഒന്ന്, രണ്ട് തിയതികളിൽ വൈകുന്നേരം ആറിനാണ് അവതരണം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം കലാകാരന്മാരാണ് 'ഈസ്റ്റർ കന്റാത്ത'യുടെ അരങ്ങിലെത്തുന്നതെന്ന് പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയും മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിന്പിനിക്കലും അറിയിച്ചു. ആധുനിക ശബ്ദ, പ്രകാശ, സാങ്കേതിക സംവിധാനങ്ങൾ പരിപാടിയുടെ സവിശേഷതയാണ്.