കമ്പംമെട്ടിൽ വൻ വാറ്റുചാരായ വേട്ട; 245 ലിറ്റർ വാറ്റുചാരായം കണ്ടെത്തി
1516471
Friday, February 21, 2025 11:48 PM IST
നെടുങ്കണ്ടം: കമ്പംമെട്ടിൽ വൻ വാറ്റുചാരായ വേട്ട. 245 ലിറ്റർ വാറ്റുചാരായം അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. വാറ്റുചാരായം നിർമിച്ചു സൂക്ഷിച്ച കമ്പംമെട്ട് കട്ടേക്കാനം ചക്രപാണി എന്നു വിളിക്കുന്ന സന്തോഷി(50)നെ അറസ്റ്റു ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്.
നിരവധി അബ്കാരിക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു. അടിമാലി നാർക്കോട്ടിക് എൻഫോഴ്മെന്റ് സിഐ മനൂപിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടേക്കാനത്തുള്ള സന്തോഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരായ കെ.എം. അഷറഫ്, എൻ.കെ. ദിലീപ്, ബിജു മാത്യു, ലത്തീഫ്, മുഹമ്മദ് ഷാൻ, സുബിൻ വി. വർഗീസ്, നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.