അനുഭവങ്ങൾ പങ്കുവച്ച് കുടുംബ സംഗമം
1516465
Friday, February 21, 2025 11:48 PM IST
മൂന്നാർ: സർക്കാർ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ കുടുംബ സംഗമം മൂന്നാറിൽ നടത്തി. പ്രശസ്ത ആന ചികത്സകനും തിരുവതാംകൂറിന്റെ ഇപ്പോഴത്തെ വെറ്ററിനറി ഡോക്ടറുമായ ഡോ. ബി അരവിന്ദ്, വനംവകുപ്പ് മുൻ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഈശ്വരൻ, മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടർ ഡോ. എൻ.എൻ. ശശി, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ, ഡോ. എസ്.എസ്. റാണി, ഡോ. വീണാ മേരി എബ്രാഹം, ഡോ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കുടുംബസ്മൃതി എന്ന പേരിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ കലാ പരിപാടികളും കാനന യാത്രയും സംഘടിപ്പിച്ചു.