ദേശീയ ശാസ്ത്രദിനാഘോഷം: ശാസ്ത്ര പ്രദർശനം നടത്തി
1516467
Friday, February 21, 2025 11:48 PM IST
തൊടുപുഴ: ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ ഡോ. എപിജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര പരീക്ഷണ പ്രദർശനം നടത്തി. തൊടുപുഴ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളജ് അസി. പ്രഫസർ ഡോ. ബിജോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.എസ്. ജയന്തി അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് സെക്രട്ടറി ഹനീന ഹുസൈൻ, കെ.ജയചന്ദ്രൻ നായർ, സ്വപ്ന ഓസ്റ്റിൻ , എൻ.രശ്മി, എസ്. പാർവതി എന്നിവർ പ്രസംഗിച്ചു.