അനന്തു കൃഷ്ണന്റെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്
1515621
Wednesday, February 19, 2025 6:02 AM IST
കുടയത്തൂർ: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കോളപ്ര ഏഴാംമൈലിലുള്ള ഓഫീസിലും വീട്ടിലും ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നലെ രാവിലെ 8.30ന് ഏഴാംമൈലിലുള്ള അനന്തു കൃഷ്ണന്റെ ഓഫീസിലാണ് സംഘം ആദ്യമെത്തിയത്.
ഓഫീസ് തുറന്നു പരിശോധന നടത്തിയ സംഘം പിന്നീട് അനന്തുകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി. പാതി വില തട്ടിപ്പ് പുറത്തുവന്ന ശേഷം അനന്തുകൃഷ്ണന്റെ വീട് പൂട്ടിയ നിലയിലാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം വീടിനുള്ളിൽ കയറി കന്പ്യൂട്ടർ ഉൾപ്പെടെയുള്ളവ പരിശോധിച്ചു. പരിശോധന ഒരു മണിക്കൂർ നീണ്ടു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർ കോളപ്രയിലും എത്തിയത്. ഏഴാംമൈലിലെ ഓഫീസിലെ പരിശോധന രാത്രി വൈകിയും തുടർന്നു.