അന്താരാഷ്ട്ര മാധ്യമ സെമിനാറും പ്രബന്ധാവതരണവും നടത്തി
1515769
Wednesday, February 19, 2025 11:26 PM IST
കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമ പഠന വിഭാഗത്തിന്റെ നേത്യത്വത്തിൽ നിർമിത ബുദ്ധിയും മാധ്യമങ്ങളും സാധ്യതകളും ധാർമിക വെല്ലുവിളികളും എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
മാധ്യമ രംഗത്ത് നിർമിത ബുദ്ധിയുടെ വ്യാപകമായ ഉപയോഗം, അതിന്റെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയൊരുക്കുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഡോ. എതിരൻ കതിരവൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂർ ഓൺലൈൻ സന്ദേശം നൽകി. മലേഷ്യൻ ലിങ്കൺ യൂണിവേഴ്സിറ്റി കോളജ് പ്രഫ. ഡോ. മനുവേൽ സെൽവരാജ് ബെക്സി, കേരള യൂണിവേഴ്സിറ്റിയിലെ പ്രഫ.ഡോ. അച്യുത്ശങ്കർ എസ്. നായർ, യുകെ ലോയിഡ്സ് ബാങ്ക് കസ്റ്റമർ സപ്പോർട്ട് അഡ്വൈസർ എം.കെ. സന്തോഷ്, മാതൃഭൂമി ഓൺലൈൻ സെക്ഷൻ കൺസൾട്ടന്റ് സുനിൽ പ്രഭാകർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, മാധ്യമ പഠനവിഭാഗം ഡയറക്ടർ പ്രഫ. എം. വിജയകുമാർ, വിഭാഗം തലവൻ ഫാ. സോബി തോമസ്, ഡോ. സുനിൽ ജോബ്, പ്രോഗ്രാം കൺവീനർ എ.ആർ. ഗിൽബർട്ട് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ആൻസൺ തോമസ്, കാർമൽ മരിയ ജോസ്, എൻ.ജെ. ജോബി, സ്റ്റാർട്ട് അപ്പ് കോ-ഓർഡിനേറ്റർ ആൽബിൻ ജോസഫ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റേഴ്സ് സി. ക്രിസ്റ്റി, അക്സ അന്നാ ഷിബു എന്നിവർ നേതൃത്വം നൽകി. കൂടാതെ നിർമിത ബുദ്ധിയും മാധ്യമങ്ങളും എന്ന വിഷയത്തിൽ കേരളത്തിനകത്തും പുറത്തുനിന്നും നിരവധി പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.