സെന്റ് ജെറോംസ് യുപി സ്കൂൾ സുവർണജൂബിലി ഉദ്ഘാടനം നാളെ
1515773
Wednesday, February 19, 2025 11:26 PM IST
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് യുപിസ്കൂളിന്റെ വാർഷികവും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും നാളെ നടക്കും.
ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വൈകുന്നേരം നാലിന് ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. തോമസ് മണിയാട്ട് അധ്യക്ഷത വഹിക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ്് തകിടിയേൽ ജൂബിലി ദീപം തെളിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറാണാക്കുന്നേൽ മുഖ്യ അതിഥി ആയിരിക്കും.
സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ, കട്ടപ്പന മുൻസിപ്പൽ കൗണ്‍സിലർ ബീന സിബി, മുൻ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് മാത്യു, വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, സെന്റ് ജെറോംസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ സൈജു ജോസഫ്, വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ അസിസ്റ്റൻറ് മാനേജർമാരായ ഫാ. ആന്റണി കുന്നത്തുപാറയിൽ, ഫാ. ജെറിൻ ആയിലുമാലിൽ, ഫാ. മാത്യു വെള്ളൂർ, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് നീനു രാധാകൃഷണൻ ,സകൂൾ ലീഡർ ഡെൽവിൻ ഹെബി ,സ്കൂൾ ചെയർമാൻ അക്ഷയ അഭിലാഷ്, സ്റ്റാഫ് സെക്രട്ടറി ഡോണാ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.