ഭൂനികുതി വർധനയ്ക്കെതിരേ കർഷക പ്രതിഷേധം
1515634
Wednesday, February 19, 2025 6:02 AM IST
അറക്കുളം: ഭൂ നികുതി കുത്തനെ ഉയർത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അറക്കുളം കർഷക കൂട്ടായ്മ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അറക്കുളം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. 2012-ൽ ഒരു ആറിന് ഒരു രൂപ ആയിരുന്ന ഭൂനികുതി 12 രൂപയായി വർധിപ്പിച്ചത് കർഷക ദ്രോഹമാണ്. ഒരു ലക്ഷം രൂപയായിരുന്ന ഭൂമിയുടെ താരിഫ് വില 290.40 ശതമാനം വർധിപ്പിച്ചു.
ഒരു ലക്ഷം രൂപയുടെ ഭൂമി കൈമാറ്റം ചെയ്യുന്പോൾ 2010 -ൽ 10,000 രൂപ നികുതിയായിരുന്നത് ഇപ്പോൾ 29,040 രൂപയായി ഉയർന്നു.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, റബറിന് തറവില 450 രൂപയാക്കുക, കാർഷിക വായ്പകളും കർഷകരുടെ മക്കളുടെ വിദ്യാഭ്യാസ വായ്പയും പലിശരഹിതമാക്കുക, കാർഷിക വിളകൾക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായി വില പ്രഖ്യാപിക്കുക, 60 കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്നു.
മൈക്കിൾ പുരയിടം. ജയ്സണ് കുന്നുംപുറത്ത്, ജോസഫ് പരവൻ പറന്പിൽ, തങ്കച്ചൻ പെരുമാന്പള്ളിൽ, റ്റോമി പുളിയംമാക്കൽ, ജോസഫ് ഓലിക്കൽ, സന്തോഷ് കുളമാവ്, ജോമോൻ മൈലാടൂർ, ജോയി കുളത്തിനാൽ, ബേബിച്ചൻ മുതുപ്ലാക്കൽ, സാബു മണ്ണൂർ, ബെന്നി വെച്ചൂർ, റോണി കുളത്തിനാൽ, ജോയി കാലായിൽ, മാത്തുക്കുട്ടി മഞ്ഞക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.