മരിയൻ കോളജിന് പുതിയ അഡ്മിനിസ്ട്രേറ്റർ
1515628
Wednesday, February 19, 2025 6:02 AM IST
കുട്ടിക്കാനം: മരിയൻ കോളജ് ഓട്ടോണമസിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി ഫാ. തോമസ് ഏബ്രഹാം ഞള്ളിയിൽ ഇന്ന് ചുമതലയേൽക്കും. കഴിഞ്ഞ നാലുവർഷമായി മരിയൻ കോളജിന്റെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് പൊങ്ങന്താനം ആനക്കല്ല് സെന്റ് ആന്റണീസ് ഇടവകയുടെ വികാരിയായി മാറിപ്പോകുന്ന ഒഴിവിലേക്കാണ് ഫാ. തോമസ് നിയമിതനാകുന്നത്.
മുണ്ടിയെരുമ അസംപ്ഷൻ ഫൊറോന പള്ളിയുടെ വികാരി സ്ഥാനത്തുനിന്നാണ് ഫാ. തോമസ് കോളജിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏൽക്കുന്നത്.