ചീട്ടുകളിസംഘം അറസ്റ്റിൽ
1515624
Wednesday, February 19, 2025 6:02 AM IST
ചെറുതോണി: പണംവച്ച് ചീട്ടു കളി നടത്തിയിരുന്ന സംഘം പിടിയിൽ. രാത്രികാലങ്ങളിൽ വാത്തിക്കുടി പഞ്ചായത്തിലെ കനകക്കുന്നിൽ കൊന്നത്തടി സ്വദേശിയുടെ വീടിനടുത്തുള്ള ഏലത്തോട്ടത്തിൽ ലക്ഷക്കണക്കിനു രൂപയുടെ ചീട്ടുകളിനടത്തിവന്ന സംഘത്തെയാണ് മുരിക്കാശേരി സിഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇവിരിൽ നിന്നും 77,500 രൂപയും പിടിച്ചെടുത്തു.