ഭൂനികുതി വർധന: കോൺഗ്രസ് ധർണ നടത്തി
1515771
Wednesday, February 19, 2025 11:26 PM IST
തൊടുപുഴ: ഭൂനികുതി വർധനയ്ക്കെതിരേയും ജനദ്രാഹ ബജറ്റിനെതിരേയും കോണ്ഗ്രസിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. കരിമണ്ണൂർ വില്ലേജ് ഓഫീസിനു മുന്നിൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി നടത്തിയ ധർണ കെപിസിസി അംഗം നിഷ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു.
ഉടുന്പന്നൂർ: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ആദിവാസി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സിബി ദാമോദരൻ, കെ.ആർ . സോമരാജ് . ജോണ്സണ് കുര്യൻ, മാത്യു ജോണ് സോമി അഗസ്റ്റിൻ. സാം ജേക്കബ്. പി.ടി.ജോസ്, ബിനു വിജയൻ എന്നിവർ പ്രസംഗിച്ചു.
മണക്കാട്: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. സജ്ജയകുമാർ അധ്യക്ഷത വഹിച്ചു. ബോസ് തളിയംചിറ, പി.പൗലോസ്, ടോണി കുര്യാക്കോസ്, വി.എം. ഫിലിപ്പച്ചൻ, എസ്.ജി.സുദർശനൻ, മനോജ് പി.ജോസ്, എം. ജി കണ്ണൻ, ബിബിൻ ജോസഫ്, ജോസ് കാഞ്ഞിരക്കൊന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുമാരമംഗലം: വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ മുൻ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു അധ്യക്ഷത വഹിച്ചു. ലീലമ്മ ജോസ്, കെ.ജി.സിന്ധു കുമാർ, സാജൻ ചിമ്മിനിക്കാട്ട്, സജി ചെന്പകശേരി, കാസിം കളപ്പുര എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി.ജോമോൻ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു കക്കുഴി, വി.എം.ചാക്കോ, ബൈജു ജോർജ്, ടിജോ പുന്നത്താനം, സന്തോഷ് കിഴക്കേൽ, എം.പി. പത്രോസ്, ലീഗിൽ ജോ, നിസാമോൾ ഇബാഹിം, മനോജ് വാരികാട്ട്, ഷിബു എരപ്പുഴിക്കര എന്നിവർ പ്രസംഗിച്ചു.
ഇടവെട്ടി: വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എം.ഡി.അർജുനനൻ ഉദ്ഘാടനം ചെയ്തു. എ.കെ.സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.യു.തോമസ്, ലത്തീഫ് മുഹമ്മദ്, റോയ് ജോർജ്, ജോമോൻ തെക്കുഭാഗം, ബെന്നി ചാവാട്ട്, സാബു ശങ്കരപ്പിള്ള എന്നിവർ പ്രസംഗിച്ചു.
തങ്കമണി: കാമാക്ഷി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കമണി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ബജറ്റിലെ ജനദ്രോഹ ബജറ്റിനെതിരേയും അന്യായമായ ഭൂനികുതി വർധനയ്ക്കെതിരേ യുമാണ് ധർണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി ജയ്സണ് കെ. ആന്റണി ധർണ ഉദഘാടനം ചെയ്തു. എസ്. ടി. അഗസ്റ്റിൻ, മണ്ഡലം പ്രസിഡന്റ് പി. എം. ഫ്രാൻസിസ്, ജോസഫ് മാണി, സന്തോഷ് കൊള്ളിക്കൊളവിൽ, രഘുനാഥ് നെല്ലാങ്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
രാജാക്കാട്: കോണ്ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജാഫീസ് പടിക്കൽ ധർണനടത്തി. രാജാക്കാട് ടൗണിൽ നിന്നു പ്രകടനമായിട്ടാണ് പ്രവർത്തകർ വില്ലേജ് ആഫീസ് പടിക്കലെത്തിയത്. വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ കെപിസി സി അംഗം ആർ. ബാലൻപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി അധ്യക്ഷത വഹിച്ചു. ഉടുന്പൻചോല ബ്ലോക്ക് പ്രസിഡന്റ് എം.പി. ജോസ്, ബെന്നി പാലക്കാട്ട്, ലിജോ മുണ്ടപ്ലാക്കൽ, എം.ഡി .തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.