പാവനാത്മാ ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം എഡിഷന് തുടക്കം
1515762
Wednesday, February 19, 2025 11:26 PM IST
മുരിക്കാശേരി: പാവനാത്മാ ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം എഡിഷന് തുടക്കമായി. കാലടി സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രഫ. ഡോ. മനോജ് കുമാർ, എം ജി സർവകലാശാല സിൻഡിക്കറ്റംഗം ഡോ. ടി.വി. സുജ എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നിച്ചൻ സ്കറിയ, ഡോ. ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.
‘സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം വിദ്യാഭ്യാസരംഗത്ത്’ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. സി.എം. മനോജ് കുമാർ, ഡോ. ടി.വി. സുജ എന്നിവരോടൊപ്പം എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപൻ ഓണ്‍ലൈനായും പങ്കെടുത്തു.
ഡോ. സനിൽ ടി. സണ്ണി മോഡറേറ്ററായിരുന്നു. ഡോ. ഫീബി ആംഗസ് (മദ്രാസ് ക്രിസ്റ്റ്യൻ കോളജ്), ഡോ. ബാനിബ്രത മെഹന്ത (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) എന്നിവർ ക്ലാസുകൾ നയിച്ചു.
ഇന്റർനാഷണൽ കോണ്‍ഫറൻസും വിവിധ സാഹിത്യമത്സരങ്ങളുമുൾപ്പെട്ട ഫെസ്റ്റിവലിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ പങ്കെടുത്തു.