യുവതിയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസ്
1515622
Wednesday, February 19, 2025 6:02 AM IST
കട്ടപ്പന: ശാരീരികാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വെള്ളയാംകുടി പനച്ചേൽ ജോഷിന്റെ ഭാര്യ ശ്രുതിയെ (24) ആണ് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ അക്ഷയ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതി ഏതാനും ദിവസങ്ങളായി വെള്ളിലാങ്കണ്ടത്തെ സ്വന്തം വീട്ടിലായിരുന്നു. വിഷം ഉള്ളിൽ ചെന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് അസ്വാഭാവിക മരണത്തിന് കട്ടപ്പന പോലീസ് കേസെടുത്തത്.