കത്തോലിക്ക കോണ്ഗ്രസ് റേഞ്ച് ഓഫീസിനുമുന്നിൽ ധർണ നടത്തും
1515631
Wednesday, February 19, 2025 6:02 AM IST
കരിമണ്ണൂർ: വർധിച്ചുവരുന്ന വന്യജീവി ആക്രമണം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് കരിമണ്ണൂർ ഫൊറോനയുടെ നേതൃത്വത്തിൽ കാളിയാർ റേഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തും. 25നു രാവിലെ 11നു നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ഫൊറോനയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിലെ പ്രവർത്തകരും ഭാരവാഹികളും പങ്കെടുക്കും.
ഇതു സംബന്ധിച്ച് ഇന്നലെ ചേർന്ന ആലോചനാ യോഗം കരിമണ്ണൂർ ഫോറോന ഡയറക്ടർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ, സെക്രട്ടറി മാത്യു പൂവൻതുരുത്തിൽ, ഫൊറോന പ്രസിഡന്റ് ബിനോയി കരിനാട്ട്, സെക്രട്ടറി ബെന്നി കുളക്കാട്ട്, ട്രഷറർ ഷാജു ശാസ്താംകുന്നേൽ എന്നിവർ പ്രസംഗിച്ചു.