കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1515623
Wednesday, February 19, 2025 6:02 AM IST
തൊടുപുഴ: കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊടുപുഴ കുമാരമംഗലം ചോഴാംകുടിയിൽ പൈങ്കിളിയുടെ മകൻ ബിനുവിന്റെ (45) മൃതദേഹമാണ് അടിവാട് തെക്കേക്കവലയ്ക്കു സമീപം എംവിഐപി കനാലിൽ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി കുമാരമംഗലം ഭാഗത്ത് കനാലിൽ കുളിക്കാനിറങ്ങിയ ബിനുവിനെ കാണാതായിരുന്നു.