മൂലമറ്റം കോളജിൽ പ്രഭാഷണപരന്പര നടത്തി
1516464
Friday, February 21, 2025 11:48 PM IST
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. സിബി ജോസഫിന്റെ സ്മരണാർഥം ദേശീയ പ്രഭാഷണപരന്പരയും ക്വിസ് മൽസരവും നടത്തി. ഡോ. ജോസ് ജെയിംസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോർജ് സിഎംഐ അധ്യക്ഷത വഹിച്ചു.
സീനിയർ സയന്റിസ്റ്റ് ഡോ. സൂരജ് സോമൻ ഉദ്ഘാടനം ചെയ്തു. ഐക്യുഎസി കോ-ഓർഡിനേറ്റർ റോബിമാത്യു, ഡോ. സിസ്റ്റർ സിജോ ഫ്രാൻസിസ്, ഡോ. അനു ആന്റണി, ഡീനാ പോൾ, ഡോ. കെ.വി. ജോബി എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് സിറ്റി ഇൻസ്പെക്ടർ ഓഫ് പോലീസ് ബൈജു കെ.ജോസ് ക്ലാസ് നയിച്ചു. സീനിയർ സയന്റിസ്റ്റ് ഡോ. സൂരജ് സോമൻ മുഖ്യപ്രഭാഷണം നടത്തി.
ക്വിസ് മൽസരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ മുവാറ്റുപുഴ നിർമല കോളജ്, പാലാ അൽഫോൻസാ കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് എന്നിവർ കരസ്ഥമാക്കി.