അഗ്രികൾച്ചർ അസിസ്റ്റന്റ്സ് അസോ. സംസ്ഥാന സമ്മേളനം ഇന്ന്
1516468
Friday, February 21, 2025 11:48 PM IST
തൊടുപുഴ: അഗ്രികൾച്ചർ അസിസ്റ്റന്റ്സ് അസോസിയേഷൻ കേരള സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് പി.എം. നിഷാദ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സണ്‍ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും. അഗ്രിക്കൾച്ചറൽ അസിസ്റ്റന്റുമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കുക, ഫീൽഡ്തല ജീവനക്കാരായ ഉദ്യോഗസ്ഥർക്ക് സിമ്മും ഡേറ്റയും നൽകുക, ജോബ് ചാർട്ട്, വേതന വർധന തുടങ്ങിയവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. സിദ്ദിഖ്, സെക്രട്ടറി എ.വി. പ്രതീഷ് കുമാർ, സ്വാഗതസംഘം കണ്‍വീനർ ഇ.ജി. ജിജീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എച്ച്. സെയ്ദ് മുഹമ്മദ്, ബിപിൻ ജോണ്‍ എന്നിവർ പങ്കെടുത്തു.