സേനാപതി സെന്റ് പോളികാർപ്പ് പള്ളിയിൽ തിരുനാൾ
1515763
Wednesday, February 19, 2025 11:26 PM IST
രാജാക്കാട്: സേനാപതി സെന്റ് പോളികാർപ്പ് പള്ളിയിൽ വിശുദ്ധ പോളിക്കാർപ്പിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 23 വരെ നടക്കുമെന്ന് വികാരി ഫാ.ഷിജു അവണൂർ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്,5.15 ന് ലദീഞ്ഞ്,ആഘോഷമായ പാട്ടുകുർബാന നൊവേന,ഇടവക ദിനം. 22 ന് വൈകുന്നേരം 4.45 ന് നൊവേന,അഞ്ചിന് ഫാ.ഷാജി പൂത്തറ ,ഫാ. ഷെൽട്ടൻ അപ്പോഴിപറന്പിൽ, ഫാ.ഷൈജു കല്ലുവെട്ടാംകുഴി, ഫാ. ഷിജുവട്ടുംപുറത്ത്, ഫാ.സൈജു പുത്തൻപറന്പിൽ,ഫാ. ജിനു ആവണിക്കുന്നേൽ, ഫാ.ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ.അരുണ്‍ മുയലുംകല്ലുങ്കൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബ്ബാന,
6.30 ന് തിരുനാൾ പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്,ലദീഞ്ഞ് - ഫാ.തോമസ് പുത്തൻപുരയിൽ, പ്രദക്ഷിണം പള്ളിയിലേക്ക്,പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം - മോണ്‍.ഏബ്രാഹം പുറയാറ്റ്.23 ന് രാവിലെ 10ന് ഫാ.ഫിനിൽ ഈഴാറത്ത്,ഫാ.ജോണ്‍ മുതുകാട്ടിൽ,ഫാ.റെജി പുല്ലുവട്ടം, ഫാ.ജിസ്മോൻ പുത്തൻപുരയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ തിരുനാൾ റാസ,തിരുനാൾ സന്ദേശം - ഫാ.ജിതിൻ ചേത്തലിൽ,12.30 ന് പ്രദക്ഷിണം, സന്ദേശം - ഫാ റോണി വരകുകാലായിൽ, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം - ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സ്നേഹവിരുന്ന്.