കുട്ടിക്കാനം മരിയൻ കോളജിൽ അന്താരാഷ്ട്ര മാധ്യമ സെമിനാർ
1515627
Wednesday, February 19, 2025 6:02 AM IST
കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമ പഠനവിഭാഗത്തിന്റെ നേത്യത്വത്തിൽ നിർമിത ബുദ്ധിയും മാധ്യമങ്ങളും- സാധ്യതകളും ധാർമിക വെല്ലുവിളികളും എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
ചിക്കാഗോ യൂണിവേഴ്സിറ്റി പ്രഫ. ഡോ. എതിരൻ കതിരവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. മരിയൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ശശി തരൂർ എംപി ഓണ്‍ലൈൻ സന്ദേശം നൽകി. മലേഷ്യൻ ലിങ്കണ് യൂണിവേഴ്സിറ്റി കോളജ് പ്രഫ. ഡോ. മനുവേൽ സെൽവരാജ് ബെക്സി, കേരള യൂണിവേഴ്സിറ്റി പ്രഫ. ഡോ. അച്യുത ശങ്കർ എസ്. നായർ, യുകെ ലോയിഡ്സ് ബാങ്ക് കസ്റ്റമർ സപ്പോർട്ട് അഡ്വൈസർ എം.കെ. സന്തോഷ്, മാതൃഭൂമി ഓണ്‍ലൈൻ വിഭാഗം കണ്‍സൾട്ടന്റ് സുനിൽ പ്രഭാകർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, മാധ്യമ പഠനവിഭാഗം ഡയറക്ടർ പ്രഫ. എം. വിജയകുമാർ, മാധ്യമ വിഭാഗം തലവൻ ഫാ. സോബി തോമസ്, ഡോ. സുനിൽ ജോബ്, പ്രോഗ്രാം കണ്‍വീനർ എ.ആർ. ഗിൽബർട്ട് എന്നിവർ പ്രസംഗിച്ചു.