ഫാ. വലിയവീട്ടില്‍ പുരസ്കാരം ജോസ് വെങ്ങാന്തറയ്ക്ക്
1573958
Tuesday, July 8, 2025 2:53 AM IST
ചങ്ങനാശേരി: ഫാ. ജോര്‍ജ് വലിയവീട്ടില്‍ സ്മാരക മനുഷ്യമിത്ര പ്രഥമ പുരസ്കാരം ജോസ് ജോണ്‍ വെങ്ങാന്തറയ്ക്ക്.
തരിശുകിടന്ന കായല്‍നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജോസ് ജോണ്‍ തയാറായപ്പോള്‍ സര്‍ക്കാരും കൃഷി ഉദ്യോഗസ്ഥരും പിന്തുണ നല്കി. റാണി, ചിത്തിര കായലുകളിലായി 1000 ഏക്കറില്‍ നൂറുമേനി കൊയ്ത് ഇദ്ദേഹം വിജയം നേടി.
ഇന്നു മൂന്നിന് ചങ്ങനാശേരി സെന്റ് വിന്‍സന്റ് പുവര്‍ ഹോമില്‍ നടക്കുന്ന ചടങ്ങില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അവാര്‍ഡ് സമ്മാനിക്കും. അനുസ്മരണ സമിതി ചെയര്മാന് അലക്സ് മാത്യു, കണ്‍വീനര്‍ ഔസേപ്പച്ചന് ചെറുകാട്, സെക്രട്ടറി അമ്പിളി ജോസ് എന്നിവര്‍ പ്രസംഗിക്കും.