റോഡരികിൽ കക്കൂസ് മാലിന്യം തള്ളി
1573950
Tuesday, July 8, 2025 2:47 AM IST
പാമ്പാടി: രാത്രിയുടെ മറവിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. ആലാമ്പള്ളി കരിയിലക്കുളം ഭാഗത്ത് റോഡിനോട് ചേർന്നുള്ള തോട്ടിലും റോഡിലുമായാണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയ തോട്ടിലാണ് മാലിന്യം നിക്ഷേപിച്ചത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വാർഡ് മെംബ ർ ഉഷാകുമാരിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ഈ ഭാഗത്ത് തെരുവുവിളക്കുകൾ കത്താറില്ലെന്ന് നാട്ടുകാർ പറഞ്ഞു.