രാ​മ​പു​രം: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ പി​ഴ​കി​ന് സ​മീ​പം ആ​റാം​മൈ​ലി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. പി​ഴ​ക് വ​ട​ക്കേ​ക്കു​ന്നേ​ല്‍ ദേ​വ​സ്യ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് (68) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ന്‍ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി​പോ​സ്റ്റി​ല്‍ ഇ​ടി​ച്ച​ശേ​ഷം വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന എ​ലി​സ​ബ​ത്തി​നെ ഇ​ടി​ച്ചിട്ട് മുന്നോട്ടു നീങ്ങിയ വാഹനം എ​തി​ര്‍​വ​ശ​ത്തെ തി​ട്ട​യി​ലി​ടി​ച്ച് നി​ന്നു.

പ​രേ​ത ക​രി​ങ്കു​ന്നം മെ​യ്യാ​റ്റും​കു​ന്നേ​ല്‍ കു​ടും​ബാംഗം. മ​ക്ക​ള്‍: ബിന്ദു, ബി​നേ​ഷ്. മ​രു​മ​ക്ക​ള്‍ ബിജു, ജൂ​ലി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പി​ഴ​ക് സെ​ന്‍റ് ജോ​ണ്‍​ ദ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍.