പെരുവന്താനം മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ
1590861
Thursday, September 11, 2025 11:55 PM IST
മുണ്ടക്കയം: പുതിയതായി നിർമിച്ച പെരുവന്താനം സർക്കാർ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിജനി ഷംസുദീൻ, വൈസ് പ്രസിഡന്റ് ഇ.ആർ. ബൈജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് നിജനി ഷംസുദീൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മിനി ജോസഫ് പദ്ധതി വിശദീകരണം നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരാണാംകുന്നേൽ മൊബൈൽ സർജറി ആങ്കറിംഗ് യൂണിറ്റിന്റെ ആരംഭം കുറിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ് ഇ - സമൃദ്ധ പദ്ധതിയുടെ ലോഗിൻ നിർവഹിക്കും.
ജില്ലാ പഞ്ചായത്തംഗം കെ.ടി.ബിനു, അഴുത ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. വിജയൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മോളി ഡൊമിനിക്, ആർ. ദിനേശൻ, അമ്മിണി തോമസ്, കെ.എം. ഉഷ, ഡെയ്സി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ. ബൈജു തുടങ്ങിയവർ പ്രസംഗിക്കും. സംസ്ഥാന സർക്കാരിന്റെ 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.