ജലവിതരണ ടാപ്പ് തകർന്നു
1590863
Thursday, September 11, 2025 11:55 PM IST
എരുമേലി: കൊരട്ടിയിൽ മണിമലയാറ്റിലെ കുളിക്കടവിനും റോഡിനും സമീപമുള്ള പൊതുടാപ്പ് തകർന്ന നിലയിൽ. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന ടാപ്പ്കൂടിയാണിത്.
ടാപ്പ് തകർന്നതോടെ വെള്ളം പാഴാകുകയാണ്. കൊരട്ടിയിൽ നിന്നു കണ്ണിമല മുണ്ടക്കയം ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുളിക്കടവ്.
ശബരിമല സീസണിലും മലയാള മാസപൂജ ദിവസങ്ങളിലും നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഇവിടെ എത്തുന്നത്. തകർന്ന ടാപ്പ് പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.