ഏ​റ്റു​മാ​നൂ​ര്‍: പ​ട്ടി​ത്താ​നം-മ​ണ​ര്‍കാ​ട് ബൈ​പാ​സ് റോ​ഡി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഞാ​യ​റാ​ഴ്ച രാ​ത്രി കോ​ണി​ക്ക​ല്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍ക്കും പ​രിക്കി​ല്ല. കോ​ണി​ക്ക​ല്‍ ജം​ഗ്ഷ​നു​സ​മീ​പം ബൈ​പാ​സ് റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ന്ന​ത്തു​പ​റ​മ്പി​ല്‍ ആ​കാ​ശ് പ്ര​ദീ​പി​ന്‍റെ ഹ്യു​ണ്ടാ​യ് കാ​റി​ന്‍റെ പി​ന്നി​ൽ പേ​രൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ അ​ക്ഷ​രം വീ​ട്ടി​ല്‍ അ​ഖി​ല്‍ ജ​യ​കു​മാ​റി​ന്‍റെ സ്‌​കോ​ഡ റാ​പ്പി​ഡ് കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ എ​തി​ര്‍ദി​ശ​യി​ലേ​ക്കു തെ​ന്നി​മാ​റി​യ അ​ഖി​ലി​ന്‍റെ കാ​റി​നു പി​ന്നി​ല്‍ ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്ന് ക​ണ്ടം​ചി​റ​യി​ലേ​ക്കു പോ​കുകയായിരുന്ന വെ​ള്ളാ​പ്പ​ള്ളി മ​റ്റ​ത്തി​ല്‍ ജേ​ക്ക​ബ് മാ​ത്യു​വി​ന്‍റെ കാ​റും ഇ​ടി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ബൈ​പാ​സ് റോ​ഡി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​കു​ന്ന​ത്. ശ​രി​യാ​യ ദി​ശാ ബോ​ര്‍ഡു​ക​ളു​ടെ അ​ഭാവ​വും ആ​വ​ശ്യ​ത്തി​നു തെ​രു​വു​വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.