ശരത് എല്‍ദോ ഫിലിപ്പ് സംസ്ഥാന കരാട്ടെ ടീം കോച്ച്
1599580
Tuesday, October 14, 2025 3:10 AM IST
കോട്ടയം: 2026ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ദേശീയ കരാട്ടെ ടീമിനെ തെരഞ്ഞെടുക്കുന്നതിനു ഷില്ലോംഗില്‍ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന സെലക്ഷന് ട്രയല്‍സിനുള്ള 12 അംഗ സംസ്ഥാന കരാട്ടെ ടീമിന്റെ കോച്ചായി ശരത് എല്‍ദോ ഫിലിപ്പിനെ നിയമിച്ചു.
എംജി യൂണിവേഴ്സിറ്റി കരാട്ടെ ടീം കോച്ച്, സംസ്ഥാന കരാട്ടെ ടീം കോച്ച് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി താരങ്ങളെ ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി തലത്തിലും സമ്മാനാര്ഹരാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.