പോലീസ് സ്റ്റേഷന് മാര്‍ച്ചും റോഡ് തടയല്‍ സമരവും
1599579
Tuesday, October 14, 2025 3:09 AM IST
കടുത്തുരുത്തി: ഷാഫി പറമ്പില്‍ എംപിക്കു നേരേയുണ്ടായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷന് മാര്‍ച്ചും റോഡ് തടയല്‍ സമരവും നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു കരിമാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന് മാത്യു മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, സിജോ ജോസഫ്, ചെറിയാന് കെ. ജോസ്, എം.കെ. സാംബുജി, ശരത് ശശി തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമരക്കാര്‍ പിരിഞ്ഞു പോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന് മാത്യു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോട്ടയം-എറണാകുളം റോഡില്‍ കുത്തിയിരുന്നു. ഇതോടെ വാഹനഗതാഗതം തടസപ്പെട്ടു. ഇവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.