വയോജന വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു
1599576
Tuesday, October 14, 2025 3:09 AM IST
തലയാഴം: തലയാഴം പഞ്ചായത്ത് ഒൻപതാം വാർഡിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 39 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച വയോജന വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു. സി.കെ. ആശ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വീടുകളിൽ തനിച്ചാകുന്ന വയോജനങ്ങൾക്ക് തങ്ങളുടെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ ഉതകുന്നതും ആഹ്ലാദം പകരുന്നതുമായ ഇടങ്ങളായി വയോജന വിശ്രമകേന്ദ്രങ്ങളെ മാറ്റണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് താക്കോൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, പഞ്ചായത്ത് അംഗങ്ങളായ ബി.എൽ. സെബാസ്റ്റ്യൻ, കൊച്ചുറാണി ബേബി, ടി. മധു, കെ. ബിനിമോൻ, എസ്. ദേവരാജൻ , കെ.വി. ഉദയപ്പൻ, സിനി സലി, ഷീജ ഹരിദാസ്, വി. പോപ്പി, രാജേന്ദ്രൻനായർ, വി. ലക്ഷ്മണൻ, വി.എം. ഷാജി, ടി.കെ. സുമേഷ്, ബിജു പറപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി ഇൻ-ചാർജ് ജി. മഞ്ജു തുടങ്ങിയവർ സംബന്ധിച്ചു.