ഇന്റര്‍നാഷണല്‍ ഹാന്‍ഡ് റൈറ്റിംഗ്, മെഗാ ക്വിസ് മത്സരങ്ങൾ
1599585
Tuesday, October 14, 2025 3:10 AM IST
പാമ്പാടി: വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഐസക് മാര്‍ യൂഹന്നാന്‍ മെമ്മോറിയല്‍ ഇന്റര്‍ നാഷണല്‍ ഹാന്‍ഡ് റൈറ്റിംഗ് മത്സരവും മാര്‍ ഇവാനിയോസ് മെമ്മോറിയല്‍ മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം തിരുവല്ല അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് മണ്ണൂര്‍ കിഴക്കേതില്‍ നിര്‍വഹിച്ചു. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സമ്മാനദാനവും അനുഗ്രഹപ്രഭാഷണവും നിര്‍വഹിച്ചു.
തിരുവല്ല അതിരൂപതാ എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. ബൈജു പുത്തന്‍പുരക്കല്‍, ഫാ. തോമസ് നാലെന്നടിയില്, ഫാ. സാം ഒറ്റക്കല്ലുങ്കല്, സ്കൂള്‍ മാനേജര്‍ റവ ഡോ. പ്രദീപ് വാഴത്തറമലയില്‍, മാലം മൗണ്ട് മേരി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പൽ എ.ഡി. ഷൈല, പ്രിന്‍സിപ്പൽ റൂബി ബെന്നി, പിടിഎ പ്രതിനിധി ഗിരീഷ്, വിഷ്ണുപ്രിയ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നടത്തിയ ഹാന്‍ഡ് റൈറ്റിംഗ് മത്സരത്തിലും മെഗാ ക്വിസ് മത്സരത്തിലും വിവിധ സ്കൂളുകളില്‍ നിന്നായി ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ പങ്കെടുത്തു.