അടിസ്ഥാന വർഗത്തെകൂടിയും സർക്കാർ ചേർത്തുപിടിക്കുന്നു: മന്ത്രി ഒ.ആർ. കേളു
1599575
Tuesday, October 14, 2025 3:09 AM IST
തലയോലപ്പറമ്പ്: പൊതുസമൂഹത്തോടൊപ്പം അടിസ്ഥാന വർഗത്തെക്കൂടി സർക്കാർ ചേർത്തുപിടിക്കുന്നെന്ന് മന്ത്രി ഒ.ആർ. കേളു. മറവൻതുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ ഐഎച്ച്ഡിപി നഗറിൽ ഒരു കോടി രൂപയുടെ അംബേദ്കർഗ്രാമം പൂർത്തീകരിച്ച് നാടിനു സമർപ്പിക്കുകയായിരുന്നു പട്ടികജാതി- പട്ടികവർഗ -പിന്നോക്ക വികസനവകുപ്പുമന്ത്രി ഒ ആർ കേളു.
സി.കെ .ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ വി.ടി. പ്രതാപൻ, പോൾ തോമസ്,സീമ ബിനു, ബിന്ദു പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.