മാഞ്ഞൂര്‍ പഞ്ചായത്തില്‍ വികസന സദസ്
1599578
Tuesday, October 14, 2025 3:09 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്തംഗം നിര്‍മലാ ജിമ്മി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിച്ചു. തുടര്‍ന്ന് ഭാവിവികസന നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാലാ, പഞ്ചായത്തംഗങ്ങളായ പ്രത്യുഷ സുര, ആന്‍സി സിബി, മഞ്ചു അനില്‍, സാലിമോള്‍ ജോസഫ്, മിനി സാബു, ആനിയമ്മ ജോസഫ്, എത്സമ്മ ബിജു, അസിസ്റ്റന്റ് സെക്രട്ടറി എസ്. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.