സെന്റ് ജോസഫ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പ് പ്രവർത്തനോദ്ഘാടനം നാളെ
1599557
Tuesday, October 14, 2025 2:57 AM IST
പുതുപ്പള്ളി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ കരുതലിനായി രൂപം നല്കിയ സെന്റ് ജോസഫ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പിന്റെ അഖില മലങ്കര പ്രവര്‍ത്തനോദ്ഘാടനം നാളെ നടക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കുന്ന ചടങ്ങ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യാതിഥിയാകും. എസ്ജെഒഎഫ് പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അധ്യക്ഷത വഹിക്കും.
ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കുറിയാക്കോസ് മാര്‍ ക്ലീമിസ് അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, സഭ സെക്രട്ടറി ബിജു ഉമ്മന്‍, പുതുപ്പള്ളി പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് ടി. ജോണ്‍, എസ്ജെഒഎഫ് കോട്ടയം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ. വര്‍ഗീസ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.