പ്രൗഡ് കേരള ട്രസ്റ്റ് വാക്കത്തൺ
1599558
Tuesday, October 14, 2025 2:57 AM IST
കോട്ടയം: ലഹരി ഉപഭോഗത്തിനെതിരേ പ്രൗഡ് കേരള ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വാക്കത്തണ്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും വോക്ക് എഗെനസ്റ്റ് ഡ്രഗ് എന്ന പേരില്‍ വാക്കത്തോണ്‍ നടത്തുന്നതിന്റെ ഭാഗമായി 16ന് രാവിലെ 6.30ന് കോട്ടയം കളക്ടറേറ്റ് പടിക്കല്‍നിന്നാരംഭിച്ച് കെ.കെ. റോഡു വഴി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമാപിക്കും.
ചീഫ് പേട്രണ്‍ രമേശ് ചെന്നിത്തല എംഎല്‍എ നേതൃത്വം നല്‍കും. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഗാന്ധി സ്ക്വയറില്‍ ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടക്കുമെന്ന് സ്വാഗതസംഘം രക്ഷാധികാരി ഫ്രാന്‍സിസ് ജോർജ് എംപി, ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവര്‍ അറിയിച്ചു.