മാടപ്പള്ളി പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ ഇന്നറിയാം
1599562
Tuesday, October 14, 2025 3:09 AM IST
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്നു നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിനാണ് നറുക്കെടുപ്പ്. നിലവില്‍ 20 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്.
പുതിയ വാര്‍ഡ് വിഭജനപ്രകാരം രണ്ടു വാര്‍ഡുകള്‍ കൂടിയപ്പോള്‍ 22 വാര്‍ഡുകളായി. 13, 16 വാര്‍ഡുകള്‍ വിഭജിച്ച് 14 കരിക്കണ്ടം വാര്‍ഡും നിലവിലുള്ള 19, 20 വാര്‍ഡുകള്‍ വിഭജിച്ച് 21 വട്ടച്ചാല്പ്പടിയുമാണ് രൂപംകൊണ്ടത്.
14-ാം വാര്‍ഡിലെ അറുപതോളം വീടുകള്‍ നിലവിലെ 16ലേക്കു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓരോ വാര്‍ഡിലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നെഞ്ചിടിപ്പോടെയാണ് നറുക്കെടുപ്പ് കാത്തിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് വനിതകളാണ്.